ശക്തമായ കാറ്റിൽ മരം കടപുഴകി വീണു

പുത്തൻചിറ പാറമേൽ തൃക്കോവിലിന് സമീപം ശക്തമായ കാറ്റിൽ കടപുഴകി വീണ മാവ്
പുത്തൻചിറ
ശക്തമായ കാറ്റിലും മഴയിലും പുത്തൻചിറ പാറമേൽ തൃക്കോവിലിന് സമീപം മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ബുധനാഴ്ച പകൽ 3.30ഓടെയായിരുന്നു സംഭവം. വാഴപ്പിള്ളി മന അഡ്വ. നാരായണൻ നമ്പൂതിരിയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റ് ഒടിയുകയും കമ്പികൾ പൊട്ടി റോഡിലേക്ക് വീഴുകയും ചെയ്തു. മാളയിൽനിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഇവിടെനിന്ന് 200 മീറ്ററോളം അകലെ അപകടകരമായി വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിന്ന തേക്ക് മരവും ഫയർഫോഴ്‌സ് മുറിച്ചുമാറ്റി.








0 comments