Deshabhimani

print edition വയനാട്‌ മെഡിക്കൽ കോളേജ്‌ ഇലക്‌ട്രോലൈറ്റ്‌ പരിശോധന മുടങ്ങി; ഡയാലിസിസ് രോഗികൾ ദുരിതത്തിൽ

wayanad medical college

വയനാട്‌ മെഡിക്കൽ കോളേജ്‌

വെബ് ഡെസ്ക്

Published on Oct 08, 2026, 01:01 AM | 1 min read

മാനന്തവാടി : വയനാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡയാലിസിസ് രോഗികളുടെ ഇലക്‌ട്രോലൈറ്റ്‌ രക്തപരിശോധന മുടങ്ങി. പരിശോധനയ്‌ക്ക്‌ ഉപയോഗിക്കുന്ന ബയോകെമിസ്ട്രി മെഷീൻ തകരാറിലായതാണ്‌ കാരണം. രണ്ടുമാസംമുന്പ്‌ കേടായ മെഷീൻ നന്നാക്കാൻ നടപടിയില്ല.


ഡയാലിസിസ്‌ രോഗിയുടെ രക്തത്തിലെ ഇലക്‌ട്രോലൈറ്റ് നില അനുസരിച്ചാണ് ഡയാലിസിസ് മെഷീനിലെ ദ്രാവകത്തിലെ ലവണങ്ങളുടെ അളവ് ഡോക്‌ടർമാർ നിശ്ചയിക്കുന്നത്. പരിശോധന നടക്കാത്തതിനാൽ രോഗികളുടെ ഡയാലിസിസ്‌ മുടങ്ങുകയാണ്‌. സ്വകാര്യലാബുകളിൽ ഇലക്‌ട്രോലൈറ്റ്‌ പരിശോധനക്ക്‌ ആയിരം രൂപവരെ നൽകണം.


ആഴ്ചയിൽ മൂന്നും നാലും ദിവസം ഡയാലിസിസിന്‌ വിധേയമാകുന്നവർ പണമില്ലാത്തതിനാൽ പുറമെനിന്ന്‌ ഡയാലിസിസ്‌ ചെയ്യാൻ മടിക്കുകയാണ്‌. വിദൂരസ്ഥലങ്ങളിൽനിന്ന്‌ ആശുപത്രിയിൽ എത്തുമ്പോഴാണ്‌ പരിശോധനയില്ലെന്ന്‌ അറിയുന്നത്‌. ആശുപത്രിയിൽ അഞ്ച്‌ അനസ്‌തെറ്റിസ്‌റ്റുമാരെ സ്ഥലംമാറ്റിയതിനാൽ അടിയന്തര ശസ്‌ത്രക്രിയ ഉൾപ്പെടെ പ്രതിസന്ധിയിലായി. പകരം നിയമനം നടന്നിട്ടില്ല.


ഹൃദ്രോഗവിഭാഗത്തിൽ ആകെയുള്ള രണ്ട്‌ ഡോക്‌-ടർമാരിൽ ഒരാളെ കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ സ്ഥലംമാറ്റി. പകരം നിയമനമില്ല.ഡോക്‌-ടർ ഇല്ലാത്തതിനാൽ ആഴ്‌ചകളോളം യുജിസി സ്‌കാനിങ്ങും മുടങ്ങി. കടുത്ത മരുന്നുക്ഷാമത്തിനൊപ്പമാണ്‌ പല ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനവും നിലയ്‌ക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home