പുലിയെ പിടികൂടുന്നതിനായി മാങ്കുറ്റിപ്പാടത്ത് കൂട് സ്ഥാപിച്ചു

കോടാലി
മാങ്കുറ്റിപ്പാടത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. സെപ്‌തംബർ 15ന് പ്രദേശത്ത് പുലി ഇറങ്ങി വളർത്തുനായയെ കടിച്ച് കൊന്നതായി സംശയം ഉണ്ടാകുകയും പിന്നീട് കാമറ സ്ഥാപിക്കുകയും ചെയ്തു. ഫോറസ്റ്റ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയെ കണ്ടതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്. ബുധനാഴ്ച രാവിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എസ് ഷിനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ സജിമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോബി ജോസഫ്, എൻ ബൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ഉല്ലാസ്, കെ ഹരിപ്രസാദ്, കെ നിഖിൽ, ഫോറസ്റ്റ് ഡ്രൈവർമാരായ ടി കെ അഭിലാഷ്, ആർ വി സജിത് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.








0 comments