Deshabhimani

ബാറിലെ ആക്രമണം 4പേർ പിടിയിൽ

..
വെബ് ഡെസ്ക്

Published on Oct 08, 2026, 12:54 AM | 1 min read

കയ്‌പമംഗലം

മൂന്നുപീടികയിലുള്ള ബാറിൽ അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാല് പ്രതികളെ കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്‌പമംഗലം കുരിക്കുഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (31), ആശാരിക്കയറ്റം പൈപ്പിപ്പാടത്ത് വീട്ടിൽ അഖിൽ നാസ് (24), കുരിക്കുഴി ഇറച്ചിത്തൊടി വീട്ടിൽ അബുതാഹിർ (35), അറവുശാല തേപറമ്പിൽ വീട്ടിൽ സുഹൈൽ (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്നവരെ പ്രതികൾ ശല്യം ചെയ്തപ്പോൾ മാനേജർ പ്രസന്നൻ നിർത്താൻ ആവശ്യപ്പെട്ടു. ഇതോടെ പ്രതികൾ പ്രസന്നനെയും വെയ്‌റ്റർ വിപിനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പ്രതി ഹാരിസ് തുടർന്ന് ബാറിലുണ്ടായിരുന്ന ഗ്ലാസുകൾ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ടേബിളിലുണ്ടായിരുന്ന ഗ്ലാസ് എടുത്ത് പ്രസന്നനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹാരിസ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. അഖിൽ നാസ് മൂന്ന് ക്രിമിനൽക്കേസുകളിലെയും പ്രതിയാണ്‌. എസ്ഐ അവിനാഷ് കുമാർ, ജിഎസ്‌സിപിഒ പ്രജിത്ത്, സിപിഒമാരായ ആന്റണി, വിശാഖ് കൃഷ്ണ, വിപിൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home