Deshabhimani

print edition കരാർ മീറ്റർ റീഡർമാർ സമരത്തിൽ ശരാശരി ഉപയോഗം അടിസ്ഥാനമാക്കി ബിൽ നൽകാൻ കെഎസ്‌ഇബി

1
വെബ് ഡെസ്ക്

Published on Oct 08, 2026, 12:58 AM | 1 min read

തിരുവനന്തപുരം : കരാർ മീറ്റർ റീഡർമാരുടെ സമരത്തെ തുടർന്ന്‌ നിശ്ചിത ദിവസത്തിനുള്ളിൽ റീഡിങ് രേഖപ്പെടുത്താത്ത കണക്‌ഷനുകളിൽ ശരാശരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ബില്ല് നൽകാൻ നിർദേശിച്ച്‌ കെഎസ്‌ഇബി. സമരത്തിലുള്ള കരാർ മീറ്റർ റീഡർമാരിൽനിന്ന് സ്പോട്ട് ബില്ലിങ് മെഷീനുകൾ തിരികെ വാങ്ങാനും ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചു.


ഉപയോക്താക്കൾക്ക്‌ സ്വയം മീറ്റർ റീഡിങ് നടത്താനും അനുവാദം നൽകും. റീഡിങ് വൈകിയാൽ അധിക ദിവസങ്ങളിലെ ഉപയോഗവും ബില്ലിൽ ഉൾപ്പെടുന്നത്‌ സ്ലാബ് മാറാനും നിരക്ക് കൂടാനും ഇടയാക്കും.


രേഖപ്പെടുത്തപ്പെട്ട പരമാവധി ആവശ്യകതകൂടി (ആർഎംഡി) റീഡിങ്ങിന്റെ ഭാഗമായി രേഖപ്പെടുത്തണമെന്ന്‌ കെഎസ്‌ഇബി ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്‌ത മീറ്ററുകളിൽനിന്ന്‌ ഇത്‌ രേഖപ്പെടുത്തുന്നതിന്‌ പരിശീലനം നൽകാതെയാണ്‌ തീരുമാനം നടപ്പാക്കിയത്‌.


മീറ്റർ റീഡിങ്ങിന്‌ കൂടുതൽ സമയം ചെലവിടേണ്ടിവരും. അതിന്‌ ആനുപാതികമായി വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കരാർ മീറ്റർ റീഡർമാരിൽ ഒരുവിഭാഗം കൂട്ടായ്‌മ രൂപീകരിച്ച്‌ സമരം ചെയ്യുന്നത്.


എന്നാൽ, നോട്ടീസ്‌ നൽകാതെയും മുന്നറിയിപ്പില്ലാതെയും സമരത്തിലേക്കുപോയ നടപടി ശരിയല്ലെന്ന നിലപാടിലാണ്‌ കെഎസ്‌ഇബി അധികൃതർ. ന്യായമായ ആവശ്യം അംഗീകരിക്കണമെന്ന്‌ കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ, കെഎസ്‌ഇബി ക്യാഷ്വൽ വർക്കേഴ്‌സ്‌ അസോസിയേഷൻ എന്നിവർ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home