വലപ്പാട് ഉപജില്ലാ ശാസ്ത്രോത്സവം
ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി ചാമ്പ്യന്മാർ

വലപ്പാട് ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ചാമ്പ്യന്മാരായ ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂൾ ടീം
വാടാനപ്പള്ളി
വലപ്പാട് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ എല്ലാ വിഭാഗങ്ങളിലും മികച്ച മുന്നേറ്റം നടത്തി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വാടാനപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാന വേദിയായി നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗത്തിൽ പള്ളിപ്രം വിവിയുപി സ്കൂളും യുപി വിഭാഗത്തിൽ എടത്തിരുത്തി സെന്റ് ആൻസ് യുപി സ്കൂളും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ എച്ച്എസ്എസ് ചെന്ത്രാപ്പിന്നിയും ഓവറോൾ ട്രോഫി നേടി. സമാപന സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി അമ്പിളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ സമ്മാനം വിതരണം ചെയ്തു.








0 comments