ad
Deshabhimani

മുഖ്യമന്ത്രിയുടെ ആർഎസ്എസ് വിധേയത്വം മതനിരപേക്ഷതയെ തകർക്കും: പി ജയരാജൻ

Photo

സിപിഐ എം പഴകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 12:05 AM | 1 min read

അടൂർ മുഖ്യമന്ത്രി വി ഡി സതീശന്റെ ആർഎസ്എസ് വിധേയത്വം കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ. സിപിഐ എം പഴകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശൻ -– കുഞ്ഞാലിക്കുട്ടി ഭരണം ആർഎസ്എസിനും ബിജെപിക്കും വിധേയപ്പെട്ടതാണെന്ന് നാലുമാസംകൊണ്ട്‌ തെളിഞ്ഞു. ഇഡി കഥയും തിരക്കഥയുമുണ്ടാക്കി സിപിഐ എമ്മിനെ തകർത്ത് കേരളത്തിൽ ഭരണം പിടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇതിന് എല്ലാ ഒത്താശയും വി ഡി സതീശൻ സർക്കാർ ചെയ്യുകയാണ്. വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തെളിവില്ലെന്നുകണ്ട് തള്ളിയ കേസിൽ ഇല്ലാക്കഥയുണ്ടാക്കി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണയെയും കള്ളക്കേസിൽ കുടുക്കി ജയിലിലിടാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. മതനിരപേക്ഷ കേരളത്തിൽ ഈ തന്ത്രം വിലപ്പോകില്ലെന്ന് ജയരാജൻ പറഞ്ഞു. യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ അധ്യക്ഷനായി. പഴകുളം ലോക്കൽ സെക്രട്ടറി എസ് രാജേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, ബി നിസാം, അഡ്വ. എസ് രാജീവ്, സി ആർ ദിൻരാജ്, റോയി ഫിലിപ്പ്, അഡ്വ. ഡി ഉദയൻ, അഡ്വ. കെ ബി രാജശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പാർടി അംഗമായി അര നൂറ്റാണ്ട് പിന്നിട്ട പഴകുളത്തെ സിപിഐ എം നേതാവ് ആർ ചന്ദ്രശേഖരക്കുറുപ്പിനെ യോഗത്തിൽ പി ജയരാജൻ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home