ad
Deshabhimani

നിർമാണ തൊഴിലാളി യൂണിയൻ 
ജില്ലാ സമ്മേളനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2025, 12:15 AM | 1 min read


പത്തനംതിട്ട
നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ സമ്മേളനം ഞായറാഴ്ച നടക്കും. കെ രാഘവൻ നഗറിൽ (പത്തനംതിട്ട റോയൽ ഓഡിറ്റോറിയം) രാവിലെ ഒമ്പതിന്‌ സമ്മേളന നടപടികൾ ആരംഭിക്കും. പ്രതിനിധി സമ്മേളനം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ദേശീയ ജനറൽ സെക്രട്ടറി യു പി  ജോസഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ്‌ എൻ സജികുമാർ സമ്മേളന നഗറിൽ പതാക ഉയർത്തും. ജനറൽ സെക്രട്ടറി എസ് ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിൽ മുൻ എംഎൽഎ രാജു ഏബ്രഹാം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ, ജില്ലാ ട്രഷറർ ആ സനൽകുമാർ എന്നിവരും പങ്കെടുക്കും. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home