ad
Deshabhimani

ഉമ്മൻ ചാണ്ടി അനുസ്‌മരണം ബഹിഷ്‌കരിച്ച്‌ കോൺഗ്രസ്‌ എംഎൽഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 19, 2026, 12:05 AM | 1 min read

അടൂർ

ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽനിന്ന്‌ അടൂർ എംഎൽഎ സി വി ശാന്തകുമാർ വിട്ടുനിന്നു. കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കമാണ്‌ ബഹിഷ്‌കരണത്തിന്‌ കാരണം. എംഎൽഎയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ രാഹുലിനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളായ തോപ്പിൽ ഗോപകുമാറും പഴകുളം ശിവദാസനും അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്തില്ല. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ നോമിനിയെ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാക്കിയതിനെ ചൊല്ലിയാണ്‌ പോര്‌ ഉടലെടുത്തത്‌. രാഹുലിന്റെയും സംഘത്തിന്റെയും വഴിവിട്ട പ്രവർത്തനങ്ങൾക്ക്‌ ശാന്തകുമാർ ഒത്താശ ചെയ്യുകയാണെന്ന്‌ ആരോപിച്ച്‌ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. കോൺഗ്രസ്‌ പുറത്താക്കിയ രാഹുൽ, അടൂരിലെ പാർടിയെ ഹൈജാക്ക് ചെയ്യുന്നത്‌ അംഗീകരിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹമാധ്യമത്തിൽ അപമാനിച്ചെന്ന കേസിൽ കസ്‌റ്റഡിയിലെടുത്ത യുട്യൂബർ രാജൻ ജോസഫിനെ കൊണ്ടുവരുന്പോൾ പൊലീസ് ജീപ്പ് തടഞ്ഞ്‌ സിവിൽ പൊലീസ് ഓഫീസറെയടക്കം യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചത്‌ രാഹുലിന്റെ സാന്നിധ്യത്തിലാണ്‌. സംഭവത്തിൽ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം പ്രതികൾക്കെതിരെ പൊലീസ്‌ ചുമത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home