ad
Deshabhimani

തിരുവല്ലയിൽ വിപുലമായ ഒരുക്കങ്ങൾ

സിഐടിയു ജില്ലാ സമ്മേളനം 18ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2026, 12:05 AM | 1 min read

തിരുവല്ല

"എത്താത്തവരിലേക്ക് എത്തിച്ചേരുക... പോരാടുക' എന്ന സന്ദേശമുയർത്തി 18, 19, 20 തീയതികളിൽ തിരുവല്ലയിൽ ചേരുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്‌ വിപുലമായ ഒരുക്കങ്ങൾ. 18ന് വൈകിട്ട് മൂന്നിന് കെ ഐ കൊച്ചീപ്പൻമാപ്പിള സ്മാരക മന്ദിരത്തിന് മുന്നിൽനിന്ന്‌ മഹാ തൊഴിലാളി റാലിയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് തിരുവല്ല മുൻസിപ്പൽ ഓപ്പൺ സ്റ്റേജിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

19, 20 തീയതികളിൽ പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിലൊരുക്കുന്ന പി ഉദയഭാനു നഗറിലാണ് പ്രതിനിധിസമ്മേളനം. 19ന് രാവിലെ 9.30ന് സിഐടിയു അഖിലേന്ത്യ എക്സിക്യൂട്ടീവംഗം വി ശിവൻകുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ് പതാക ഉയർത്തും. ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ പതാക ഉയർത്തും.

സംസ്ഥാന നേതാക്കളായ കെ എൻ ഗോപിനാഥ്, സി ബി ചന്ദ്രബാബു, സുനിത കുര്യൻ എന്നിവർ പങ്കെടുക്കും.

സമ്മേളനം വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. വിവിധ ട്രേഡു യൂണിയനുകളുടെ പ്രചരണ ബോർഡുകളും പോസ്റ്ററും നിരന്നു. വിവിധ പ്രദേശങ്ങളിൽ സംഘാടകസമിതി ചേർന്നു. ട്രേഡ് യൂണിയൻ കൺവൻഷനുകൾ പൂർത്തിയായി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home