ad
Deshabhimani

വർക് ഷോപ്പിൽ തീപിടിത്തം: 15 ലക്ഷം രൂപയുടെ നഷ്ടം

a

ചട്ടിപ്പറമ്പിൽ ടൂവീലർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തം

വെബ് ഡെസ്ക്

Published on Sep 15, 2026, 12:15 AM | 1 min read

കൊളത്തൂർ

ചട്ടിപ്പറമ്പ് മലപ്പുറം റോഡിലെ ഇരുചക്രവാഹന വർക്‌ഷോപ്പിൽ തിപിടുത്തം. പാങ്ങ് അയ്യാത്തപറമ്പ് പറക്കുത്ത് വീട്ടിലെ ശ്രീരാഗിന്റെ വർക്ക്‌ ഷാപ്പാണ്‌ കത്തിയത്‌. തിങ്കൾ പുലർച്ചെയാണ് സംഭവം. മൂന്ന് ബുള്ളറ്റുകളും മൂന്ന് മോട്ടോർ സൈക്കിളുമാണ് കത്തിയത്. മൂന്ന് മുറികളിലെ വയറിങും കത്തിനശിച്ചു. വർക്ക്ഷെഡിന്റെ ഷീറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്ത് മലഞ്ചരക്ക് കടയിലേക്കും തീ പടർന്നു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശ്രീരാഗ് കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വ്യക്തി വിരോധത്തിന്റെ പേരിൽ ഷോപ്പിന്‌ തീയിട്ടതാണോയെന്ന സംശയവുമുണ്ട്‌. ഇക്കാര്യവും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home