സെഹര്‍ പറഞ്ഞു; അതിജീവന കഥ

മാനസികാരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനുമായി തൃശൂര്‍ സിഎംഎസ് സ്‌കൂളിലെത്തിയ സെഹര്‍ ഹാഷ്മിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിക്കുന്നു
തൃശൂര്‍
മാനസികാരോഗ്യ ബോധവല്‍ക്കരണ സന്ദേശവുമായി മോട്ടോര്‍ സൈക്കിള്‍ പര്യടനം നടത്തുന്ന മാനസികാരാഗ്യ പ്രവര്‍ത്തക സെഹര്‍ ഹാഷ്മിയും സംഘവും തൃശൂരിലെത്തി. നാടക പ്രവര്‍ത്തകന്‍ സഫ്ദര്‍ ഹാഷ്മിയുടെ അനന്തരവളും സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഷാഷ്മി, ശാസ്ത്രജ്ഞന്‍ ഡോ. ഗോഹര്‍ റാസ എന്നിവരുടെ വളര്‍ത്തുപുത്രിയുമാണ് സെഹര്‍. കടുത്ത വിഷാദരോഗവും ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറും മറികടന്ന ആത്മവിശ്വാസത്തോടെയാണ് സെഹറിന്റെ പര്യടനം. ബിയോണ്ട് ദി ഹൊറൈസണ്‍: എ റൈഡ് ഫോര്‍ റെസീലിയന്‍സ് എന്ന ക്യാന്പയിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവല്‍ക്കരണ ദൗത്യവുമായി ഡല്‍ഹി മുതല്‍ കന്യാകുമാരിവരെയും തിരിച്ചുമാണ് പര്യടനം നടത്തുന്നത്. തൃശൂര്‍ വിമല കോളേജിലും തൃശൂര്‍ സിഎംഎസ് സ്‌കൂളിലുമാണ് സെഹര്‍ ഹാഷ്മിയും സംഘവും സംവദിച്ചത്. കേരള സാസ്ത്ര സാഹിത്യ പരിഷത്തും യുവസമിതിയും ചേര്‍ന്നാണ് സംവാദം സംഘടിപ്പിച്ചത്. യുവസമിതി പ്രവര്‍ത്തകരുടെ മോട്ടോര്‍ സൈക്കിള്‍ അകമ്പടിയോടെ തൃശൂര്‍ റൗണ്ട് ചുറ്റിയാണ് സിഎംഎസ് സ്കൂളിലേക്കെത്തിയത്. സെഹറിനെ കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ പിന്തുണച്ചത്. ഷമീറ അഷ്റഫ്, ഫര്‍ഹത്ത് ഖാന്‍, പ്രീതി പ്രഭ, സണ്ണി ലോകവ്, അമിത് യാദവ് എന്നിവരും സെഹറിനൊപ്പം സംവാദത്തില്‍ പങ്കെടുത്തു. ഡോ. സി രാമകൃഷ്ണൻ, വി മനോജ്, കെ എസ് സുധീർ, ടി സത്യനാരായണൻ, വി കെ മുകുന്ദൻ, ടി എൻ ദേവദാസ്, ഐ കെ മണി, സന്തോഷ് ഏറത്ത്, ഡോ. എൻ ആർ റസീന, അമൽ രവീന്ദ്രൻ, വിമല കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ട്രീസ ടി പുളിക്കൽ എന്നിവർ ചേർന്ന് വിമല കോളേജിലേക്ക് സെഹറിനെ സ്വീകരിച്ചു. ഇതിനുശേഷമാണ് സെഹര്‍ തൃശൂര്‍ സിഎംഎസ് സ്കൂളിലെത്തിയത്.







0 comments