ad
Deshabhimani

ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റ്

19, 20, 21 തീയതികളിൽ 
കലിക്കറ്റ് സര്‍വകലാശാലയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2026, 12:15 AM | 1 min read

മലപ്പുറം

അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 56–ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 19, 20, 21 തീയതികളിൽ കലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ -12, അണ്ടർ- 14, അണ്ടർ -16, അണ്ടർ -18, അണ്ടർ -20, അണ്ടർ -23 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങളുണ്ടാകും. അണ്ടര്‍ 12, അണ്ടര്‍ 23 വിഭാഗങ്ങളെ ഇത്തവണ ഉള്‍പ്പെടുത്തിയതാണ്. ജില്ലയിലെ അഫിലിയേറ്റഡ് ക്ലബ്ബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ജില്ലയില്‍ സ്ഥിരതാമസക്കാരോ ജില്ലയിൽ പഠിക്കുന്നവരോ ജോലിചെയ്യുന്നവരോ ആയിരിക്കണം മത്സരാർഥികൾ. ഒരാള്‍ക്ക് രണ്ട് വ്യക്തിഗത ഇനത്തിലും റിലേയിലും പങ്കെടുക്കാം. സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷനിൽ രജിസ്റ്റർചെയ്ത് യുഐഡി/ രജിസ്ട്രേഷൻ നമ്പർ നേടാത്തവര്‍ ആധാർ കാർഡ്, എസ്എസ്എല്‍സി സിർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റ്, സഹിതം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്യും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home