ജാവലിനിൽ വീണ്ടും പതിരഗെ

ബുഡാപെസ്‌റ്റ് : ഏഷ്യൻ ഗെയിംസിൽ എതിരാളികൾക്ക് മുന്നറിയിപ്പുമായി ശ്രീലങ്കൻ ജാവലിൻ ത്രോ താരം രുമേഷ് തരംഗ പതിരഗെ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന പ്രഥമ ലോക അത്‌ലറ്റിക്‌സ് അൾട്ടിമേറ്റ് ചാന്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനത്തോടെയാണ് ഇരുപത്തിമൂന്നുകാരന്റെ ഒരുക്കം. 91.09 മീറ്റർ എറിഞ്ഞാണ് സ്വർണം.
ഇൗ വർഷം മൂന്നാമത്തെ ചാന്പ്യൻഷിപ്പിലാണ് പതിരഗെ 90 മീറ്റർ കടന്നത്. 92.62 മീറ്ററാണ് മികച്ച ദൂരം. ജൂലൈയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയെ പിന്തളളി കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. ബ്രസൽസിലെ ഡയമണ്ട് ലീഗ് ഫൈനലിലും ചാന്പ്യനായി. ഏഷ്യൻ ഗെയിംസിൽ പരിക്കുകാരണം നീരജ് മത്സരിക്കുന്നില്ല.
പാരിസ് ഒളിന്പിക്‌സ് ചാന്പ്യനായ പാകിസ്ഥാന്റെ അർഷാദ് നദീം ആണ് പതിരഗെയുടെ പ്രധാന എതിരാളി. 92.97 മീറ്ററാണ് മികച്ച പ്രകടനം. ബുഡാപെസ്‌റ്റിൽ ഇരുപത്തൊന്പതുകാരന് 81.49 മീറ്ററേ താണ്ടാനായുള്ളൂ. സീസണിലെ പാക് താരത്തിന്റെ മികച്ച പ്രകടനമാണിത്. മുൻ ലോക ചാന്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സനാണ് (86.18) വെള്ളി. നിലവിലെ യൂറോപ്യൻ ചാന്പ്യൻ ജർമനിയുടെ ജൂലിയൻ വെബർ (85.89) മൂന്നാമതായി. 28നാണ് ഗെയിംസിലെ ജാവലിൻ മത്സരം. ഇന്ത്യക്കായി രോഹിത് യാദവും യാഷ്‌വീർ സിങ്ങുമാണ് ഇറങ്ങുന്നത്.








0 comments