‘അക്ഷരമുദ്ര 2026' വി ആർ സുധീഷിന് ആദരം

സാഹിത്യകാരൻ വി ആർ സുധീഷിനെ വായനശാല സെക്രട്ടറി ടി വാഹിദ് ആദരിക്കുന്നു
അങ്ങാടിപ്പുറം
വഴിപ്പാറ അബ്ദുൽ റഷീദ് തവളേങ്ങൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'അക്ഷരമുദ്ര 2026' സംഘടിപ്പിച്ചു. സാഹിത്യ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ വി ആർ സുധീഷിനെ ആദരിക്കുന്ന പരിപാടി തിരക്കഥാകൃത്ത് പി എസ് റഫീഖ് ഉദ്ഘാടനംചെയ്‌തു. വായനശാല പ്രസിഡന്റ് ടി മുഹമ്മദ് അധ്യക്ഷനായി. വി ആർ സുധീഷ്, മുഖ്താർ ഉദിരംപൊയിൽ, റഹ്മാൻ കിടങ്ങയം, വിജീഷ് പരവരി, യാസർ അറഫാത്ത്, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, സജിലക്ഷ്മി, ഡോ. റഊഫ്, എം മുഹമ്മദ് ബഷീർ, അബുതാഹിർ തങ്ങൾ, യു രവി എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണം അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനംചെയ്തു. പൊന്നാനി കോസ്റ്റൽ എഎസ്ഐ റുബീന സകരിയ്യ ക്ലാസെടുത്തു. ഗ്രന്ഥശാലയിലെ മികച്ച വായനക്കാരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. ലഹരി വിരുദ്ധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഡോ. ഷഫീഖ് സ്വാഗതവും നൗഫൽ തവളേങ്ങൽ നന്ദിയും പറഞ്ഞു.








0 comments