ഓർമകളിൽ നിറയെ ആവേശം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ യൂണിയൻ കെട്ടിപ്പടുക്കുന്നതിനും തൊഴിലാളി പ്രക്ഷോഭങ്ങൾക്കും നേതൃത്വം നല്‍കിയവരെ ആദരിച്ചപ്പോള്‍
മഞ്ചേരി
പഴയകാല സമരാനുഭവങ്ങൾ പങ്കുവച്ചും മുൻകാല നേതാക്കളെ ആദരിച്ചും സിഐടിയു ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള സംഗമം. 19, 20 തീയതികളിൽ മഞ്ചേരിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ യൂണിയൻ കെട്ടിപ്പടുക്കുന്നതിനും തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മുന്നിൽനിന്ന ഇരുപതിലേറെ മുൻകാല നേതാക്കളെയാണ് ആദരിച്ചത്. എം പി വേണുഗോപാലനന്റെ പഴയകാല അനുഭവങ്ങൾ ഓർത്തെടുത്തു. അധ്യാപക സംഘടനയായ കെഎസ്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് സിഐടിയു രംഗത്തേക്ക് എത്തിയത്. തുടർന്ന് നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ ഫിറോസ് ബാബു, ജനറൽ കൺവീനർ പി കെ മുരളീധരൻ, അരീക്കോട് ഏരിയാ സെക്രട്ടറി എം ടി മുസ്തഫ, പി ശിവശങ്കരൻ എന്നിവർ വേണുഗോപാലന്റെ വസതിയിലെത്തി ആദരിച്ചു. സിഐടിയു സെന്ററിൽവെച്ചു നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉൽഘാടനം ചെയ്തു.








0 comments