സിഐടിയു ജില്ലാ സമ്മേളനം സെപ്തം. 19, 20 തിരുവല്ലയിൽ

സെപ്തംബർ 19, 20 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ഉദ്ഘാടനംചെയ്യുന്നു
തിരുവല്ല
സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്‌തംബർ 19, 20 തീയതികളിൽ തിരുവല്ലയിൽ നടക്കും. പ്രതിനിധി സമ്മേളനം, പ്രകടനം പൊതു സമ്മേളനം, സെമിനാറുകൾ, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ ഇതോടൊപ്പം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം തിരുവല്ല പി കെ ചന്ദ്രാനന്ദൻ സ്മാരക ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ, ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ്, നേതാക്കളായ പ്രഭാവതി, കെ സി രാജഗോപാലൻ, പി ആർ പ്രസാദ്, അഡ്വ. ഫ്രാൻസിസ് വി ആന്റണി, ശ്യാമ ശിവൻ, കെ ബാലചന്ദ്രൻ, കെ കെ സുകുമാരൻ, ബിനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ സനൽകുമാർ (ചെയർമാൻ), കെ ബാലചന്ദ്രൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.










0 comments