Deshabhimani

ചീഫ് ഇമാം അൽഹാജ് ടി എസ് അബ്ദുൽ കരീം മൗലവി എംഎഫ്ബി അന്തരിച്ചു

obit T S Abdul Kareem .jpg
വെബ് ഡെസ്ക്

Published on Nov 09, 2026, 05:28 PM | 1 min read

എരുമേലി: എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ ചീഫ് ഇമാമും താഴത്തു വീട്ടിൽ അംഗവുമായ അൽഹാജ് ടി എസ് അബ്ദുൽ കരീം മൗലവി എംഎഫ്ബി (103) അന്തരിച്ചു. പ്രായാധിക്യത്തിന്റെ അവശതയെത്തുടർന്ന് കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


68 വർഷം എരുമേലി വാവർ മസ്ജിദ് (നൈനാർ മസ്ജിദ്) ചീഫ് ഇമാം ആയി സേവനം ചെയ്തു. എരുമേലി മഹല്ല് ഇമാമെന്ന നിലയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം, തന്റെ കർക്കശമായ നിലപാടുകളിലൂടെയും അടിയുറച്ച ഇസ്ലാമിക പ്രമാണങ്ങളിലൂടെയും സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home