ad
Deshabhimani

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കോൺഗ്രസ് അക്രമം

Photo
വെബ് ഡെസ്ക്

Published on Apr 21, 2026, 12:05 AM | 1 min read


അടൂർ

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കോൺഗ്രസ് അക്രമം. ജനൽ ഗ്ലാസ് തകർന്നു. അടൂർ മുനിസിപ്പാലിറ്റി 12 വാർഡ് സിപിഐ എം കല്ലുവിള ബ്രാഞ്ച് സെക്രട്ടറി അനു ബാബുവിന്റെ വീടിനു നേരെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് നേതാവും മുനിസിപ്പൽ ചെയർപേഴ്സണുമായ റീനാ ശാമുവേൽ 106-ാം ബൂത്തിന് മുന്നിലെത്തി വോട്ട് പിടിച്ചതിനെ അനു ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് വീടിന് നേരെയുള്ള കല്ലേറെന്ന് അനു ബാബു പറഞ്ഞു. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home