Deshabhimani

പന്തളത്ത് രഥത്തിലെത്തിയ സ്വാമി പൊലീസ് പിടിയിലായി

Photo

ഗുരുനാഥ് സ്വാമിയും സംഘവും കാളകൾ വലിക്കുന്ന രഥത്തിൽ എംസി റോഡിൽ കൂടി വരുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 12:05 AM | 1 min read

​പന്തളം

പന്തളത്ത് തീർഥാടനത്തിന്റെ ഭാഗമായി രഥത്തിലെത്തിയ സ്വാമിമാരുടെ സംഘത്തിലെ ഒരാൾ പീഡന പരാതിയിൽ പൊലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശിയായ ഗുരുനാഥ് എന്നയാളാണ്‌ അറസ്‌റ്റിലായത്‌. രഥം ഉരുട്ടി കൊണ്ടാണ് സ്വാമിമാർ കേരളത്തിൽ തീർഥാടനം നടത്തുന്നത്‌. സാധാരണ രഥം വലിക്കുന്നത് കുതിര ആണെങ്കിൽ വലിയ കാളക്കൂറ്റന്മാരാണ് പൊരിവെയിലിൽ ഇവരുടെ രഥം വലിച്ചു കൊണ്ടു വന്നത്. രഥത്തിനൊപ്പം തീർഥാടനത്തിന്റെ വിഷയങ്ങൾ രേഖപ്പെടുത്തിയ ബുക്കുകൾ വഴിമധ്യേ കടകളിൽ വിൽക്കുകയും ചെയ്‌തു. സംഘം കുരമ്പാലയിൽ എത്തിയപ്പോഴാണ് സംഘത്തിലെ ഗുരുനാഥ് എന്ന സ്വാമി പുസ്തകം വിൽക്കാൻ കടയിൽ കയറിയത്. വിൽപ്പനയ്ക്കിടെ കടയുടമയായ യുവതിയുടെ കയ്യിൽ കയറിപ്പിടിച്ചു എന്നാണ്‌ പരാതി. സംഭവമറിഞ്ഞ്‌ എത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പന്തളം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home