കലക്‌ടർ ഇടപെട്ടിട്ടും രക്ഷയില്ല
സർക്കാർ ഓഫീസുകളുടെ വെള്ളക്കരം കുടിശ്ശിക 78.27 ലക്ഷം

പത്തനംതിട്ട
കേരള വാട്ടര്‍ അതോറിറ്റിക്ക് വൻ കുടിശ്ശിക വരുത്തി പത്തനംതിട്ട നഗരത്തിലെയും ആറന്മുളയിലെയും മിനി സിവില്‍ സ്‌റ്റേഷനുകള്‍. കോടതിയടക്കം 31 ഓഫീസ് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ടയിലെ രണ്ടു മിനി സിവില്‍ സ്‌റ്റേഷനും ആറ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ആറന്മുളയിലെ മിനി സിവില്‍ സ്‌റ്റേഷനുംകൂടി വാട്ടര്‍ അതോറിറ്റിക്ക് വെള്ളക്കരം നൽകാനുള്ളത് 78,27,106 രൂപ. കലക്‌ടറുടെ പേരിൽ ആറന്മുള മിനി സിവില്‍ സ്‌റ്റേഷനിലും കോഴഞ്ചേരി തഹസില്‍ദാരുടെ പേരിൽ പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനിലും വാട്ടര്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. കലക്‌ടറുടെ നിര്‍ദേശ പ്രകാരം ഓരോ ഓഫീസിനും ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ല് നല്‍കി വരുന്നത്. എന്നാൽ ഓഫീസുകളില്‍ കൃത്യമായി അടയ്‌ക്കുന്നവരും ഭാഗികമായി അടയ്‌ക്കുന്നവരും ഒട്ടുംതന്നെ നാളിതുവരെ അടയ്‌ക്കാത്തവരുമുണ്ട്. കണക്ഷന്‍ വിഛേദിക്കാമെന്നുവച്ചാൽ എല്ലാ ഓഫീസിനെയും ഇത് ബാധിക്കുമെന്നതിനാൽ അതിനും വാട്ടർ അതോറിറ്റിക്ക് കഴിയുന്നില്ല. മുന്പ് കണക്ഷനുകള്‍ വിഛേദിച്ച ഘട്ടത്തിൽ കലക്‌ടര്‍ ഇടപെട്ട് അടിയന്തരമായി കുടിശ്ശിക അടയ്‌ക്കണമെന്ന് ഓഫീസുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ഇത് പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു.











0 comments