ad
Deshabhimani

അറിവുത്സവം കൊടിയേറി

Photo
വെബ് ഡെസ്ക്

Published on Sep 10, 2026, 12:05 AM | 1 min read

പത്തനംതിട്ട

പുത്തൻ അറിവുകൾതേടി വിജ്ഞാനത്തിന്റെ വിഹായസിൽ സ്വന്തം ഇടംകണ്ടെത്താൻ അങ്കം കുറിച്ച്‌ വിദ്യാർഥികൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 15ന്റെ ആദ്യഘട്ടമായ സ്‌കൂൾതല മത്സരങ്ങൾ പൂർത്തിയായി. ചോദ്യങ്ങള്‍ക്ക് ശരവേഗത്തില്‍ ഉത്തരമെഴുതിയ മിടുക്കർ ഇനി സബ്‌ജില്ലയിൽ മാറ്റുരയ്‌ക്കും. ജില്ലയിലെ എണ്ണൂറിലധികം സ്‌ക‍ൂളുകളിൽ ഒരേസമയം ആയിരക്കണക്കിന്‌ വിദ്യാർഥികളാണ്‌ മത്സരത്തിന്റെ ഭാഗമായത്‌. സ്‌കൂൾതല മത്സരത്തിന്റെ ജില്ലാതല ഉദ്‌ഘാടനത്തിന്‌ പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂൾ വേദിയായി.

എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായിരുന്നു മത്സരം. സ്‌കൂള്‍തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ്‌ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുക. സ്‌കൂൾതല മത്സരവിജയികൾക്ക് പുസ്‌തകവും സർട്ടിഫിക്കറ്റും സമ്മാനം നൽകി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പ്രസംഗമത്സരവുമുണ്ടായി. ഒക്‌ടോബർ 15നാണ് അക്ഷരമുറ്റം സബ്‌ജില്ലാതല മത്സരം. 25ന് ജില്ലാ മത്സരവും നവംബർ 10ന് സംസ്ഥാനതല മത്സരവും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home