Deshabhimani

ആവേശം ‘തൂക്കി’ സവിൻ സാ

Photo
വെബ് ഡെസ്ക്

Published on Oct 26, 2026, 12:05 AM | 1 min read


​തിരുവല്ല

കോരിച്ചൊരിയുന്ന മഴയിലും അക്ഷരമുറ്റം പത്തനംതിട്ട ജില്ലാ മത്സരത്തിന്റെ ആവേശം ഒറ്റക്ക്‌ തൂക്കി സവിൻ സാ. വാഴ 2 സിനിമയുടെ സംവിധായകനും നടനുമായ സവിൻ സായാണ്‌ തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ മത്സരത്തെ ആവേശത്തിലാക്കിയത്‌.

ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകനെ കുട്ടികളും രക്ഷിതാക്കളും സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞു. വേദിയിലെത്തിയപ്പോളേ നിറഞ്ഞ കൈയടിയോടെയാണ്‌ കുട്ടികൾ സവിനെ വരവേറ്റത്‌. ഉദ്‌ഘാടക സബ്‌ കലക്‌ടർ പാർവതി ഗോപകുമാറിനെപ്പോലെ നാളെ നിങ്ങളും ഇ‍ൗ വേദിയിൽ എത്തട്ടെയെന്ന്‌ സവിൻസാ പറഞ്ഞു. നിങ്ങളേപ്പോലെ ആയിരുന്ന ഒരാളാണ്‌ മത്സരം ഉദ്‌ഘാടനം ചെയ്യാനെത്തിയതെന്നത്‌ വലിയ സന്തോഷം നൽകുന്നു. അക്ഷരമുറ്റം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മത്സരമാണ്‌. ഇവിടിരിക്കുന്നവരെല്ലാം സബ്‌ജില്ലാ മത്സരങ്ങളിലെ വിജയികളാണ്‌. എല്ലാവർക്കും ഒന്നാം സ്ഥാനം കിട്ടില്ലായിരിക്കും. അതിനർഥം നിങ്ങളാരും മോശക്കാരാണെന്നല്ല. എല്ലാവർക്കും നല്ല ഭാവി ആശംസിക്കുന്നതായും സവിൻസാ പറഞ്ഞു. വേദിയിൽ നിന്ന്‌ സദസ്സിലേക്ക്‌ ഇറങ്ങിയ ഹിറ്റ്‌ മേക്കർക്ക്‌ ഒപ്പം സെൽഫിയെടുക്കാൻ കുട്ടികൾ പൊതിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home