Deshabhimani

അക്ഷരമുറ്റം മത്സരാർഥിയായിരുന്ന അനുഭവം പങ്കിട്ട്‌ സബ്‌ കലക്ടർ

കുടുംബത്തിലേക്ക്‌ 
തിരികെവന്നതുപോലെ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പത്തനംതിട്ട ജില്ലാ മത്സരം ഉദ്‌ഘാടനം ചെയ്ത ശേഷം മത്സരാർഥികളോട് 
സംസാരിക്കുന്ന സബ് കലക്‌ടർ പാർവതി ഗോപകുമാർ (വലത്തുനിന്ന്‌ രണ്ടാമത്‌)

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പത്തനംതിട്ട ജില്ലാ മത്സരം ഉദ്‌ഘാടനം ചെയ്ത ശേഷം മത്സരാർഥികളോട് 
സംസാരിക്കുന്ന സബ് കലക്‌ടർ പാർവതി ഗോപകുമാർ (വലത്തുനിന്ന്‌ രണ്ടാമത്‌)

വെബ് ഡെസ്ക്

Published on Oct 26, 2026, 12:57 AM | 1 min read

തിരുവല്ല

അക്ഷരമുറ്റം ജില്ലാ മത്സരത്തിലേക്കെത്തിയപ്പോൾ തിരിച്ച്‌ കുടുംബത്തിലേക്ക്‌ വന്നതുപോലെയെന്ന്‌ പത്തനംതിട്ട ജില്ലാ മത്സരത്തിൽ ഉദ്‌ഘാടകയായ തിരുവല്ല സബ്‌ കലക്‌ടർ പാർവതി ഗോപകുമാർ. 11 വർഷം മുമ്പ്‌ അക്ഷരമുറ്റം മത്സരാർഥിയായിരുന്ന സബ്‌ കലക്‌ടർ ഉദ്‌ഘാടകയായി എത്തിയപ്പോൾ മത്സരത്തിനെത്തിയ വിദ്യാർഥികൾക്കും ആവേശം. 2015ൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച്‌ എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഓർമ പാർവതി പങ്കിട്ടു. 2014ലും 15ലും അക്ഷരമുറ്റം ആലപ്പുഴ ജില്ലാ മത്സരത്തിൽ ഹയർസെക്കൻഡറി തലത്തിൽ പങ്കെടുത്ത പാർവതി 2015ൽ സംസ്ഥാനതലത്തിലേക്ക്‌ യോഗ്യത നേടി. അന്പലപ്പുഴ സ്വദേശിനിയായ പാർവതി അമ്പലപ്പുഴ ഗവ. മോഡൽ എച്ച്‌എസ്‌എസിൽ പഠിക്കുമ്പോഴാണ്‌ മത്സരത്തിനെത്തിയത്‌. ജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി ലഭിച്ച പതിനായിരം രൂപ അന്ന്‌ വലിയ തുകയായിരുന്നു. അതിൽ 5,000 രൂപ അച്ഛന്‌ പലിശയ്‌ക്ക്‌ കടംകൊടുത്തതും നർമത്തിൽ ചാലിച്ച്‌ പാർവതി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home