കുട്ടികളെ സ്വയംപര്യാപ്‌തരാക്കണം: ജയശങ്കർ കാരിമുട്ടം

ജയശങ്കർ കാരിമുട്ടം
ചങ്ങനാശേരി
കുട്ടികളെ സ്വയംപര്യാപ്‌തരാക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് നടൻ ജയശങ്കർ കാരിമുട്ടം. അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ആവശ്യമുള്ള സ്നേഹവും പരിചരണവും മാത്രമാണ് ലഭിച്ചിരുന്നത്. ഇന്നത്തെ അവസ്ഥ അതല്ല. മക്കളുടെ ഓരോ കാര്യത്തിലും അമിതമായി ഇടപെടുമ്പോൾ കുട്ടികളിൽ മാനസികമായ കരുത്ത് കുറയുകയാണ്. കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകി അവരെ സ്വയംപര്യാപ്തരാക്കണം. എങ്കിലേ ഇതുപോലെയുള്ള മത്സരങ്ങളെ അഭിമുഖീകരിക്കാൻ അവർക്കാകൂ. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങളെയും ഒരുപോലെ ചേർത്തുപിടിക്കണം. അത് തുടർന്നും മത്സരിക്കാൻ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.









0 comments