തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് പരിക്ക്

പത്തനംതിട്ട
ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്. ഞായർ പുലർച്ചെ നാലോടെ ഓമല്ലൂരിൽ വച്ചാണ് അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതോടെ നിയന്ത്രണംവിട്ട് മതിലിലും കോൺക്രീറ്റ് മിക്‌സറിലും ഇടിക്കുകയായിരുന്നു. കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് ഗുരുതരമല്ല.










0 comments