മെറ്റൽ കയറ്റിവന്ന ടോറസ് പാടത്തേക്കുമറിഞ്ഞു

തിരുവല്ല
മെറ്റൽ കയറ്റി വന്ന ടോറസ് ലോറി തിട്ടയിടിഞ്ഞ് പാടത്തേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളി പകൽ ഒന്നോടെയാണ് സംഭവം. നിരണത്തെ വൃദ്ധസദനത്തിന്റെ പുനർനിർമാണത്തിന് മെറ്റലുമായി വന്ന ടോറസ് ലോറി തെറ്റാലിക്കൽ അമ്പലത്തിനുസമീപം തോട്ടുമടയിൽ വച്ചാണ് മറിഞ്ഞത്. വാഹനത്തിന് കേടുപാടുണ്ടായി. മുപ്പതിനായിരത്തോളം രൂപയുടെ മെറ്റൽ ചെളിവെള്ളത്തിൽ വീണ് താഴ്ന്നു. വൃദ്ധസദന റോഡിലെ മതിലും കൽക്കെട്ടും തകർന്നു. ക്രെയിന്റെയും ഹിറ്റാച്ചിയുടെയും സഹായത്താൽ വാഹനം ഉയർത്തി കരയ്‌ക്കെത്തിച്ചു. പാടത്ത് ജലനിരപ്പ് ഉയർന്നു കിടക്കുന്നതും ഗ്രൗവൽ വിരിച്ച റോഡിൽ ഉറപ്പില്ലാത്തതുമൂലവുമാണ് വാഹനം മറിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു.










0 comments