സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യണം

കർഷക സംഘം തകഴി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു
തകഴി
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യണമെന്ന് കർഷക സംഘം തകഴി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മൂന്നു മാസത്തിൽ ഏറെയായിട്ടും ബാങ്കുകളുമായി കരാറിൽ പോലും സർക്കാർ ഏർപ്പെട്ടിട്ടില്ല. കർഷകർ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും നെല്ല് സംഭരണത്തിലെ കിഴിവ് കൊള്ള നിർത്തലാക്കാൻ സപ്ലൈകോ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നെടുമുടി സുനിൽ പി പത്മനാഭൻ നഗറിൽ (നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊട്ടാരം) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്‌തു. എൻ എസ് ശ്രീകുമാർ രക്തസാക്ഷി പ്രമേയവും കെ എ പ്രമോദ് അനുശോചന പ്രമേയവും ജില്ല ജോയിന്റ് സെക്രട്ടറി ആർ രജിമോൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി എസ് സുധിമോൻ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ മുരളീധരൻ നായർ, സിപിഐ എം ഏരിയ സെക്രട്ടറി കെഎസ് അനിൽ കുമാർ, എ ഡി കുഞ്ഞച്ചൻ, പി സജിമോൻ, യശോധ സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ്, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: റജി പി വർഗീസ് (പ്രസിഡന്റ്), എസ് സുധിമോൻ (സെക്രട്ടറി), പി ജെ സേവ്യർ (ട്രഷറർ)










0 comments