ad
Deshabhimani

ഭിന്നശേഷിക്കാരനെ
ആക്രമിച്ചവർ
പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2026, 01:31 AM | 1 min read

തിരുവനന്തപുരം

വട്ടിയൂർക്കാവിൽ മദ്യപിച്ചെത്തി ഭിന്നശേഷിക്കാരനെ വടിവാൾകൊണ്ട്‌ വെട്ടാൻ ശ്രമിച്ചവർ പിടിയിൽ. മഞ്ചാടിമൂട്ടിൽ ശനി വൈകിട്ടായിരുന്നു സംഭവം. ശ്രീക്കുട്ടൻ‍, ശിവൻ എന്നിവരാണ്‌ പിടിയിലായത്‌. മദ്യപിച്ചെത്തിയ യുവാക്കൾ വാഹനത്തിൽനിന്ന് വടിവാളെടുത്ത്‌ ഭിന്നശേഷിക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാർ തടഞ്ഞുവച്ചു. ഇവർ സഞ്ചരിച്ച വാഹനവും വടിവാളും പിടിച്ചെടുത്തു. ശ്രീക്കുട്ടൻ മാനസികപ്രശ്‌നമുള്ളയാളാണെന്ന്‌ വട്ടിയൂർക്കാവ്‌ പൊലീസ്‌ പറയുന്നു. ഒരിക്കൽ ചികിത്സതേടിയയാളാണ്‌. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്നും പൊലീസ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home