പിക്കപ്പ് മറിഞ്ഞു

എംസി റോഡിൽ ഏനാത്ത് എംജി ജങ്ഷനുസമീപം മറിഞ്ഞ മിനി പിക്കപ്പ്
അടൂർ
എംസി റോഡിൽ ഏനാത്ത് എംജി ജങ്ഷനുസമീപം മിനി പിക്കപ്പ് മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത്. കുപ്പിവെള്ളം കയറ്റിവന്ന മിനി പിക്കപ്പ് അടൂരിൽനിന്ന് ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments