445 വള്ളസദ്യകൾ ബുക്ക് ചെയ്തു

കോഴഞ്ചേരി
ആറന്മുളയിൽ 445 വള്ളസദ്യകൾ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം നീണ്ടുനിന്ന മഴമൂലം പമ്പാനദിയിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ആഞ്ഞിലിമൂട്ടിൽ കടവിൽ പാലത്തിന് താഴെ നിന്നുള്ള പള്ളിയോടങ്ങൾക്ക് ആറന്മുളയിൽ എത്താൻ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ പാലത്തിനു പടിഞ്ഞാറുള്ള പള്ളിയോടങ്ങൾ ക്ഷേത്രത്തിനു സമീപം സത്രക്കടവ്, തോട്ടപ്പുഴശ്ശേരി, ഇടശ്ശേരിമല കരയോഗം, മാലേത്ത് കടവ് എന്നിവിടങ്ങളിൽ നേരത്തെ എത്തി കെട്ടിയിടുകയാണ് പതിവ്. ജലനിരപ്പുയരുന്നതും മഴയും പള്ളിയോടക്കരക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. സ്പെഷ്യൽ പാസ് സദ്യകൾ പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദർശനയാത്ര വിവിധ ഡിപ്പോകളിൽ നിന്നും ആറന്മുളയിൽ എത്തുന്നുണ്ട്. 25, 26, 27 തീയതികളിൽ എട്ട് ബസ് വീതം വിവിധ ഡിപ്പോകളിൽ നിന്നും ആറന്മുളയിൽ എത്തും. വള്ളസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും സുഗമമായി നടക്കുന്നതായി പ്രസിഡന്റ് കെ വി സാംബദേവൻ സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ എന്നിവർ അറിയിച്ചു










0 comments