ad
Deshabhimani

എംഎൽഎ ഓഫീസിൽ രാഹുൽ മാങ്കൂട്ടത്തിന്റെ നോമിനിക്ക്‌ നിയമനം

കോൺഗ്രസിലെ തർക്കം തെരുവിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2026, 12:05 AM | 1 min read

അടൂർ

സി വി ശാന്തകുമാർ എംഎൽഎയുടെ ഓഫീസിലെ സ്റ്റാഫ് നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം തെരുവിലേക്ക്‌. ഏറത്ത് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു ചുരക്കോട് ഉണ്ണികൃഷ്ണനെ അവധിയെടുപ്പിച്ച് എംഎൽഎ ഓഫീസിൽ അസിസ്റ്റന്റായി നിയമിച്ചതിനെച്ചൊല്ലിയാണ് തർക്കം. രാഹുൽ മാങ്കൂട്ടത്തിന്റെ നോമിനിയായാണ് ഉണ്ണികൃഷ്ണൻ എംഎൽഎ ഓഫീസിൽ കയറിയതെന്നും പഴകുളം ശിവദാസനും തോപ്പിൽ ഗോപകുമാറും ഇതിന് ഒത്താശ ചെയ്തതായും മറ്റ് കോൺഗ്രസ് നേതാക്കൾ പറയുന്നു. നിയമനത്തിൽ യൂത്ത് കോൺഗ്രസിലും എതിർപ്പ് ശക്തമാണ്. നിരവധി കേസുകളിൽ പ്രതിയാകുകയും സമരങ്ങളിൽ പങ്കെടുത്ത് ജോലിയില്ലാതെ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിരവധിയാളുകൾ ഉണ്ടായിട്ടും ഇവരെയെല്ലാം തഴഞ്ഞ് സ്ഥിരം ജോലി ഉണ്ടായിരുന്ന ഉണ്ണികൃഷ്ണനെ നിയമിച്ചതിനെച്ചൊല്ലിയാണ് തർക്കം. ബ്ലോക്ക് കമ്മിറ്റി പോലും അറിയാതെയാണ് നിയമനമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ബാങ്കിൽ നിന്നും ശമ്പളമില്ലാത്ത അവധിയാണ് ഇയാൾ എടുത്തത്. എന്നാൽ ഉണ്ണികൃഷ്ണൻ ഔദ്യോഗിക സ്റ്റാഫ് അല്ലെന്നും എംഎൽഎ നിയമിക്കുന്നയാളാണെന്നും ഇയാൾക്ക് എംഎൽഎയാണ് അലവൻ സ് നൽകുന്നതെന്നുമാണ് രാഹുൽ മാങ്കൂട്ടം പക്ഷം പറയുന്നത്. കോൺഗ്രസ് ഏറത്ത് മണ്ഡലം കമ്മിറ്റിയും നിയമനത്തെ എതിർത്ത് രംഗതെത്തിയിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home