എഐയുണ്ട്
പിടിവീഴും

വാളയാറിൽ പൂട്ടിയ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കെട്ടിടം
എസ് നന്ദകുമാർ
Published on Apr 06, 2025, 02:00 AM | 1 min read
വാളയാർ
വാളയാർ ചെക്ക്‌പോസ്റ്റിൽ വാഹനങ്ങൾ നിർത്താതെ പരിശോധന നടത്താൻ എഐ അടക്കമുള്ള സംവിധാനം ഉപയോഗിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. എഐ കാമറകളും സ്കാനറുകളും സ്ഥാപിച്ചാകും ഇനി പരിശോധന. വാഹനങ്ങൾ നിർത്തി, നേരിട്ടുള്ള പരിശോധന അവശ്യഘട്ടങ്ങളിൽ മാത്രമാകും. ഇതോടെ നീണ്ടനിര സൃഷ്‌ടിച്ച് ഗതാഗതം തടസ്സപ്പെടുത്തിയുള്ള പരിശോധന വേണ്ട. ചെക്ക്‌പോസ്റ്റിലൂടെ ഒരുവാഹനം കടന്നുപോകുമ്പോൾ മുഴുവൻ വിവരങ്ങളും എഐ വഴി കൺട്രോൾ റൂമിലെത്തും. ക്രമക്കേട് കണ്ടാൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച് വാഹനം പിടിച്ചെടുത്ത് നിയമനടപടിയെടുക്കും.









0 comments