ad
Deshabhimani

വിളവ്‌ ചവിട്ടിമെതിച്ച്‌ വന്യമൃഗങ്ങൾ

പൊന്നുതന്ന മണ്ണിനെ കൈവിട്ട്‌ കർഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വൈ എൻ മനോജ്‌കുമാർ

Published on May 17, 2026, 01:41 AM | 1 min read

മുണ്ടൂര്‍

വന്യമൃഗ ശല്യം രൂക്ഷമായതോടെ വിത്തിറക്കാതെ കർഷകർ. കോങ്ങാട്, കേരളശേരി, മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളിൽ ചേമ്പ്, ചേന, കൂര്‍ക്ക, കപ്പ, മധുരക്കിഴങ്ങ് എന്നിവയുടെ കൃഷി നിർത്തി. ഇവിടങ്ങളിൽ ആന, പന്നി, കുരങ്ങ് ശല്യം രൂക്ഷമാണ്‌. മലന്പുഴ പഞ്ചായത്തിൽ മാത്രം അഞ്ഞൂറിലധികം ഏക്കര്‍ നെല്‍കൃഷിയാണ്‌ നിർത്തിയത്‌. ആനശല്യമാണ്‌ കാരണം. മലമ്പുഴ പന്നിമട മുണ്ടംകണ്ടത്ത് വീട്ടില്‍ ദയാനന്ദന്‍ 30 ഏക്കറിൽ നെല്‍കൃഷി ചെയ്തിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായതോടെ ഇത്‌ രണ്ടേക്കറിലാക്കി. പൂര്‍ണമായും കൊയ്‌തെടുക്കാന്‍ കിട്ടാറില്ലെന്നും പന്നികൾ പാടത്തിറങ്ങി ചവിട്ടിയും കുത്തിയും വിളവ്‌ നശിപ്പിക്കുമെന്നും ദയാനന്ദൻ പറഞ്ഞു. പ്രദേശവാസികള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറുകയാണ്. സ്ഥലം വിറ്റ് പോകാമെന്നുവച്ചാല്‍ ആരും വാങ്ങാൻ തയ്യാറല്ല. ഇരുട്ടുവീഴുന്നതോടെ കാട്ടാനകളടക്കമുള്ള മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് പതിവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home