ഇരുണ്ടകാലം വേണ്ടേ, വേണ്ട

പാലക്കാട്
സംസ്ഥാന സർക്കാർ തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ കെഎസ്‌ഇബി ഓഫീസുകളിലേക്ക് ചൂട്ട് മാർച്ച് നടത്തി. വെള്ളിയാഴ്ച മുതൽ വൈദ്യുതി നിയന്ത്രണം അരമണിക്കൂർകൂടി നീട്ടിയതിനെതിരെ ‘കേരളം ഇരുണ്ടകാലത്തിലേക്ക്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഷൊർണൂർ കുളപ്പുള്ളിയിൽ ബ്ലോക്ക് സെക്രട്ടറി സി രാകേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി എം ദുർഗാദാസ്, കെ അനീഷ്, എം കെ ഉണ്ണികൃഷ്ണൻ, എം കെ ശരത്, വി വിനീത്, എം പി ജിജിത്, സി സുധീഷ്, ശാരിക എന്നിവർ സംസാരിച്ചു. പ്രതീകാത്മകമായി കുളപ്പുള്ളിയിലെ എല്ലാ കടകളിലും മെഴുകുതിരി വിതരണം ചെയ്തു. ഷൊർണൂർ ബ്ലോക്കിലെ എല്ലാ കെഎസ്ഇബി ഓഫീസിലേക്കും മാർച്ച് നടത്തി. കൂനത്തറയിൽ ബ്ലോക്ക് പ്രസിഡന്റ് കെ രാഹുൽദാസ് ഉദ്ഘാടനം ചെയ്തു. അനങ്ങനടിയിൽ ബ്ലോക്ക് ട്രഷറർ യു ശ്രീജിത് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ഒറ്റപ്പാലം കെഎസ്ഇബി ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം എം രൺദീഷ് ഉദ്ഘാടനം ചെയ്തു. വിജേഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി കെ വിജിത്, ടി ഷിബു, കെ പ്രേംജിത് എന്നിവർ സംസാരിച്ചു. പട്ടാമ്പി പട്ടാമ്പിയിൽ ബ്ലോക്ക് സെക്രട്ടറി പി ആർ രജീഷ് ഉദ്ഘാടനം ചെയ്തു. ടി എം അജിത് കൃഷ്ണൻ അധ്യക്ഷനായി. ട്രഷറർ കെ പി മുഹമ്മദ് ഹാഷിർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി അരുൺ, നന്ദന എന്നിവർ സംസാരിച്ചു. മുതുതലയിൽ ജില്ലാ കമ്മിറ്റി അംഗം വി എസ് അനുജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ റോഷൻ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി എം കെ വിഷ്ണു, പി പി സുവർണ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ശങ്കരൻകുട്ടി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി എ ആനന്ദവല്ലി, സിപിഐ എം മുതുതല ലോക്കൽ സെക്രട്ടറി പി ഷൺമുഖൻ, ലോക്കൽ കമ്മിറ്റി അംഗം പി ടി രാഹേഷ് എന്നിവർ സംസാരിച്ചു. ഓങ്ങല്ലൂരിൽ ബ്ലോക്ക് പ്രസിഡന്റ് വി ടി രാഹുൽ ഉദ്ഘാടനം ചെയ്തു. എൻ യു പ്രസാദ് അധ്യക്ഷനായി. പി എം കൃഷ്ണപ്രസാദ്, കെ എച്ച് നിതിൻദാസ്, പി വി സത്യജിത് എന്നിവർ സംസാരിച്ചു. പട്ടാമ്പി കൊപ്പത്ത് ബ്ലോക്ക് സെക്രട്ടറി എം എൻ സുധീപ് ഉദ്‌ഘാടനം ചെയ്തു. തിരുവേഗപ്പുറയിൽ ബ്ലോക്ക് പ്രസിഡന്റ് ജെ അർജുൻ ഉദ്ഘാടനം ചെയ്തു. ഫവാസ് റഹ്മാൻ, പി സുബിൻ, പി വിനീത്, എൻ കെ മുഹമ്മദ് റാഫി, അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments