നീര്‍ധാര പദ്ധതി
1 വര്‍ഷം 42,530 പ്രവൃത്തികള്‍

പാലക്കാട്
ജില്ലയിലെ ഭൂജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന "നീര്‍ധാര പദ്ധതി' വര്‍ഷം 45,890 ല്‍ 42,530 പ്രവൃത്തികളും പൂർത്തിയാക്കി. കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക അവലോകന യോഗത്തിലാണ് 2025–26ലെ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചത്. ആകെ പ്രവൃത്തിയുടെ 92.68 ശതമാനം പൂര്‍ത്തിയാക്കി. തൊഴിലപ്പ് പദ്ധതി 100.8 ശതമാനവും കൃഷി വകുപ്പ് നൂറ് ശതമാനവും ദാരിദ്ര്യ ലഘൂകരണ വിഭാഗം 97 ശതമാനവും പൂർത്തിയാക്കി. അടുത്തഘട്ടത്തില്‍ അങ്കണവാടികളിലും വിദ്യാലയങ്ങളിലും ജലസംഭരണികള്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കും. 400 ഏക്കറോളം വരുന്ന തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തീരുമാനിച്ചു. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചായിരിക്കും പ്രവർത്തനം. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 15 പ്രവൃത്തികളാണ് പദ്ധതിയിലൂടെ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എന്‍ജിഒകളുമായി സഹകരിച്ച് നടപ്പാക്കുന്നത്. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പുരോഗതി റിപ്പോര്‍ട്ട് കലക്ടര്‍ പ്രകാശിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എസ് എസ് അല്‍ഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എല്‍ സിറിള്‍ പങ്കെടുത്തു.











0 comments