ad
Deshabhimani

വിഎസ്‌എൻഎസ്‌ നാടകപുരസ്‌കാരം ജിഷ അഭിനയക്ക്

jisha
വെബ് ഡെസ്ക്

Published on Mar 01, 2026, 02:00 AM | 1 min read

തൃശൂർ

വനിതാസാഹിതി സംസ്ഥാന നാടകസംഘം (വിഎസ്‌എൻഎസ്‌) സംസ്ഥാന തലത്തിൽ നടത്തിയ നാടക രചനാ മത്സരത്തിൽ മികച്ച രചനയ്ക്കുള്ള വിഎസ്‌എൻഎസ്‌ കാവുങ്കര ഭാർഗവി പുരസ്കാരം ജിഷ അഭിനയയ്ക്ക്. ‘ഫരീദ’ എന്ന രചനയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ദേശാഭിമാനി പാലക്കാട്‌ എഡിഷനിൽ സീനിയർ സബ്‌ എഡിറ്ററാണ്‌. മികച്ച ഏകാഭിനയത്തിനുള്ള വിഎസ്‌എൻഎസ്‌ ശാന്താദേവി പുരസ്കാരത്തിന്‌ അംബിക വേലായുധനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിനിയാണ്‌. ‘അതിജീവനം’ എന്ന ഏകപാത്രനാടകത്തിനാണ് പുരസ്കാരം. പുരസ്കാരങ്ങൾ മാർച്ച്‌ 29ന് വിഎസ്‌എൻഎസ്‌ തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ നൽകും. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home