വി എസ് ഒരു പാഠപുസ്തകം: എ കെ ബാലൻ

പാലക്കാട്
വി എസ് മുന്നോട്ടുവച്ച ആശയങ്ങൾ പുതുതലമുറയെ സ്വാധീനിച്ചുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിലെ യുവതയുടെ വലിയ പങ്കാളിത്തമെന്ന് മുതിർന്ന സിപിഐ എം നേതാവ് എ കെ ബാലൻ. രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ നേരിട്ട വി എസ് ഒരു പാഠപുസ്തകമാണ്. കെഎസ്‌കെടിയു പാലക്കാട്, മുണ്ടൂർ, പുതുശേരി ഏരിയ കമ്മിറ്റികൾ സംയുക്തമായി പാലക്കാട് എൻജിഒ യൂണിയൻ ഹാളിൽ നടത്തിയ വി എസ് അച്യുതാനന്ദൻ അനുസ്‌മരണം ‘അമരസ്‌മരണ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രതിസന്ധികളെ വി എസ് തരണംചെയ്ത രീതികളും അസാധാരണമായ സംഘടനാപാടവവും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2009 സെപ്‌തംബറിൽ താൻ വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് ബോർഡ് നേരിട്ട പ്രതിസന്ധി തരണം ചെയ്തപ്പോഴും പാലക്കാടിന്റെ സമ്പൂർണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയപ്പോഴും മുഖ്യമന്ത്രിയായിരുന്ന വി എസ് അഭിനന്ദിച്ചത് എ കെ ബാലൻ ഓർത്തെടുത്തു.








0 comments