Deshabhimani

പറമ്പിക്കുളം-– ആളിയാർ കരാർ ലംഘനം മുഖ്യമന്ത്രി ഇടപെടണം: കെ രാധാകൃഷ്ണൻ എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2026, 12:00 AM | 1 min read

പറമ്പിക്കുളം-– ആളിയാർ കരാർ ലംഘനം മുഖ്യമന്ത്രി ഇടപെടണം: കെ രാധാകൃഷ്ണൻ എംപി

സ്വന്തം ലേഖകൻ

ചിറ്റൂർ പറമ്പിക്കുളം– ആളിയാർ പദ്ധതി കരാർ വ്യവസ്ഥ ലംഘിച്ച് , കേരളത്തിന് അർഹതപ്പെട്ട ജലം തമിഴ്നാട് നിഷേധിക്കുന്ന കാര്യം മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തി കെ രാധാകൃഷ്ണൻ എംപി. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എംപിമാരുടെ യോഗത്തിലാണ് വിഷയം അവതരിപ്പിച്ചത്. കരാർ പ്രകാരമുള്ള ജലം നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ സംയുക്ത ജല ക്രമീകരണ ബോർഡ് യോഗത്തിൽ തമിഴ്നാട് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് കേരളത്തിലെ കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തിയെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. കരാറിലെ പ്രധാനമായ വ്യവസ്ഥകളായ ചിറ്റൂർ പുഴയിലെ മണക്കടവ് വിയറിലേക്കുള്ള ജലവിതരണവും ചാലക്കുടി പുഴയിലെ കേരള ഷോളയാർ ഡാമിലേക്കുള്ള ജലവിതരണവുമാണ് തമിഴ്നാട് ലംഘിച്ചത്. കേരളത്തിന്റെ മണ്ണിൽ അനുമതി നൽകി നിർമിച്ച പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ പത്ത് ടിഎംസിയിൽ അധികം ജലം സംഭരിച്ചു നിർത്തിയിട്ടാണ് "വെള്ളമില്ല" എന്ന പൊള്ളയായ വാദം തമിഴ്നാട് ഉന്നയിക്കുന്നത്‌. ജലവിതരണം കൃത്യമായി നിരീക്ഷിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാകണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കരാർ പ്രകാരമുള്ള ജലം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് പരിഹാരം കാണുമെന്നും വി ഡി സതീശൻ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Congress

03

print edition യുപിയിലെ സീറ്റ്‌ തർക്കം; കോൺഗ്രസിന്‌ അതൃപ്‌തി
Thirupparamkundram.jpg

06

print edition തിരുപ്പറംകുണ്ഡ്രം;കൽത്ത‍ൂണിൽ ദീപം തെളിക്കാൻ ക്ഷേത്ര ട്രസ്റ്റ്‌ അനുവദിച്ചില്ലെന്ന്‌ കലക്‌ടർ
deshabhimani section

Recommended

Deshabhimani
Home