Deshabhimani

▶ അസംസ്‌കൃത വസ്‌തുക്കൾക്കുള്ള തുക നൽകിയില്ല

വിബിജി റാംജി പദ്ധതികൾ ഏറ്റെടുക്കാതെ വിതരണക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി കെ രഘുപ്രസാദ്‌

Published on Nov 09, 2026, 01:24 AM | 1 min read

പാലക്കാട്‌

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ നിർമാണ പ്രവൃത്തനങ്ങൾക്കായി വാങ്ങിയ അസംസ്‌കൃത വസ്‌തുക്കളുടെ വില നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിനാൽ വിബിജി റാംജി പദ്ധതിയിലെ ടെൻഡറുകളിൽ പങ്കെടുക്കാതെ കരാറുകാർ. ഇതോടെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായി. തൊഴിലുറപ്പിനെ ആശ്രയച്ചിരുന്ന ആയിരക്കണക്കിന്‌ തൊഴിലാളികളും വെട്ടിലായി. 2025–26 സാമ്പത്തിക വർഷത്തിൽ നടന്ന പ്രവൃത്തികളുടെ കോടിക്കണക്കിന്‌ രൂപയാണ്‌ സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകൾക്കായി ലഭിക്കാനുള്ളത്‌. ഒരു പഞ്ചായത്തിന്‌ കുറഞ്ഞത്‌ 40 ലക്ഷം രൂപയെങ്കിലും കിട്ടാനുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിപ്പ്‌ 2025 ജൂലൈയിലാണ്‌ കേന്ദ്ര സർക്കാർ വിബിജി റാംജി പദ്ധതി ആരംഭിച്ചത്‌. എന്നാൽ മുൻ പദ്ധതിക്കായി ചെലവായ തുക നൽകിയില്ല. തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി നടത്തിയ റോഡ്‌ നിർമാണം, റോഡിന്‌ കട്ടവിരിക്കൽ, വശങ്ങൾ കെട്ടൽ, തൊഴുത്ത്‌ നിർമാണം, ആട്ടിൻകൂട്‌ നിർമാണം എന്നിവയ്‌ക്ക്‌ വാങ്ങിയ കമ്പി, മണൽ, സിമന്റ്‌ തുടങ്ങിയവയ്‌ക്കുള്ള വിലയാണ്‌ ലഭിക്കാനുള്ളത്‌. പ്രവൃത്തികൾക്കുള്ള അസംസ്‌കൃത പദാർഥങ്ങൾ വാങ്ങാൻ പഞ്ചായത്തുകൾ ടെൻഡർവഴിയാണ്‌ വിതരണക്കാരെ ക്ഷണിക്കാറുള്ളത്‌. കരാറെടുക്കുന്നവർ നിർമാണ സാമഗ്രികൾ വാങ്ങി പഞ്ചായത്ത്‌ നിർദേശിക്കുന്ന പ്രവൃത്തി സ്ഥലത്ത്‌ എത്തിക്കുകയാണ്‌ പതിവ്‌. വിബിജി റാംജി പദ്ധതിയിലും ഇത്തരത്തിൽ പ്രവൃത്തികൾ നടത്താനാണ്‌ തീരുമാനം. ഇതിനുള്ള ടെൻഡർ നടപടികൾ പലയിടങ്ങളിലും നടന്നുവരികയാണ്‌. എന്നാൽ മുൻകാല പ്രവൃത്തികളുടെ പണം ലഭിക്കാത്തതിനാൽ പല കാരാറുകാരും ഇതിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയാണ്‌. നീർത്തടാധിഷ്ഠിത പ്രവൃത്തികൾ മാത്രമാണ്‌ ഇപ്പോൾ നടക്കുന്നത്‌. നിർമാണ പ്രവൃത്തനങ്ങൾ നടക്കാത്തതിനാൽ തൊഴിൽ ദിനങ്ങൾ വൻതോതിൽ ഇടിഞ്ഞു. ഇത്‌ തുടങ്ങിയാൽ ആയിരക്കണക്കിന്‌ തൊഴിലാളികൾക്കും തനത്‌ ഫണ്ട്‌ കുറവുള്ള പഞ്ചായത്തുകൾക്കും ആശ്വാസമാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Satheesan lies

01

print edition ജിഎൻഎ കരാർ 
മുഖ്യമന്ത്രി വഴി
s

02

print edition ജൂനിയർ കിരീടം തേടി കേരളം
V D Satheesan

03

print edition എൻഎച്ച്‌എമ്മിനെതിരായ അന്വേഷണം; അവസരം മുതലാക്കി 
നിയമന അട്ടിമറി നീക്കം
m liju

04

print edition എക്‌സൈസ് കമീഷണർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല; അഴിമതിക്കാർ മന്ത്രിയുടെ വിശ്വസ്തർ
sd

05

print edition സംസ്ഥാന ബാസ്‌കറ്റ്ബോൾ; പത്തനംതിട്ട, തിരുവനന്തപുരം ജേതാക്കൾ
BJP-CONGRESS

06

print edition കേരളയിലെ അധ്യാപക നിയമനം അഭിമുഖത്തിനും 
ബിജെപി–യുഡിഎഫ്‌ ഡീൽ
deshabhimani section

Recommended

Deshabhimani
Home