Deshabhimani

print edition കേരളയിലെ അധ്യാപക നിയമനം അഭിമുഖത്തിനും 
ബിജെപി–യുഡിഎഫ്‌ ഡീൽ

BJP-CONGRESS
വെബ് ഡെസ്ക്

Published on Nov 09, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരുടെ കരാർ നിയമനത്തിനുള്ള അഭിമുഖത്തിൽ ഇഷ്‌ടക്കാരെ കുത്തിത്തിരുകുന്നു. തമിഴ് വകുപ്പിലേക്കുള്ള നിയമനത്തിൽ സംഘപരിവാർ നോമിനിയായ സെനറ്റ്‌ അംഗം പോൾ രാജിനെ പട്ടികയിൽ മുന്നിലെത്തിച്ചതിനുപിന്നാലെ കൂടുതൽ വകുപ്പുകളിലും ആക്ഷേപമുയരുന്നു. മലയാളം, കേരളപഠനം വകുപ്പുകളിൽ വിഷയ വിദഗ്ധനെയും വകുപ്പ്മേധാവിമാരെയും നോക്കുകുത്തിയാക്കി അഭിമുഖം അട്ടിമറി ക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. വകുപ്പുമായി ബന്ധമില്ലാത്തവരുടെ മാർക്കുകൾ കൂട്ടിച്ചേർത്ത് അയോഗ്യരെ നിയമിക്കാനാണ്‌ ശ്രമം. സംഘപരിവാർ– യുഡിഎഫ്‌ വീതംവയ്‌പാണ്‌ നടക്കുന്നത്‌.

തമിഴ്, മലയാളം, കേരളപഠനം വകുപ്പുകളിൽ സംസ്‌കൃതം അധ്യാപികയുടെയും സുവോളജി അധ്യാപകന്റെയും മാർക്കുകൾ പരിഗണിച്ചാണ്‌ യോഗ്യരെ നിശ്ചയിച്ചത്. സംഘപരിവാർ നിർദേശമനുസരിക്കുന്ന ഡീനും ഇന്റർവ്യൂ ബോർഡിലെ വി സിയുടെ നോമിനിയുമാണ്‌ ഇതിനായി നീക്കം നടത്തുന്നത്‌. വിഷയവിദഗ്‌ധനും വകുപ്പ് അധ്യക്ഷരും ഇട്ട മാർക്കുകളുടെ ശരാശരി കണക്കാക്കി, ഇഷ്ടപ്പെട്ടവരെ ഒന്നാംസ്ഥാനത്തെത്തിക്കാനുള്ള മാർക്ക് ഡീൻ ഇടുകയാണ്‌. ഇതിൽ പ്രതിഷേധിച്ച്‌ മലയാളം വകുപ്പ് മേധാവി ഇറങ്ങിപ്പോയി. കേരളപഠനം, തമിഴ് വകുപ്പുമേധാവികൾ കടുത്ത അനീതിയാണ്‌ നടക്കുന്നതെന്ന്‌ പരസ്യമായി പ്രതികരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Satheesan lies

01

print edition ജിഎൻഎ കരാർ 
മുഖ്യമന്ത്രി വഴി
s

02

print edition ജൂനിയർ കിരീടം തേടി കേരളം
V D Satheesan

03

print edition എൻഎച്ച്‌എമ്മിനെതിരായ അന്വേഷണം; അവസരം മുതലാക്കി 
നിയമന അട്ടിമറി നീക്കം
m liju

04

print edition എക്‌സൈസ് കമീഷണർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല; അഴിമതിക്കാർ മന്ത്രിയുടെ വിശ്വസ്തർ
sd

05

print edition സംസ്ഥാന ബാസ്‌കറ്റ്ബോൾ; പത്തനംതിട്ട, തിരുവനന്തപുരം ജേതാക്കൾ
deshabhimani section

Recommended

Deshabhimani
Home