print edition ജിഎൻഎ കരാർ മുഖ്യമന്ത്രി വഴി

തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ വഴി വൈദ്യുതി വാങ്ങാനുള്ള അഴിമതി ഇടപാടിനുപിന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ. കെഎസ്‌ഇബിക്കല്ല, സർക്കാരിനാണ് ജിഎൻഎ ഓഫർ നൽകിയത്.
സർക്കാരിൽനിന്ന് കിട്ടിയ ഓഫർ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നു എന്നാണ് കെഎസ്‌ഇബി നൽകിയ കുറിപ്പിലുള്ളത്. ജിഎൻഎ കരാർ സാന്പത്തിക നഷ്‌ടവും നിയമതടസ്സവും ഉണ്ടാക്കുമെന്ന് പറഞ്ഞ കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യത്തെ പുറത്താക്കിയതും സതീശന്റെ തീരുമാനത്തിൽ. കരാറിനായി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നതിനാൽ കെഎസ്‌ഇബിയിലെ രണ്ട് ഡയറക്‌ടർമാർക്ക് രാജിസന്നദ്ധത അറിയിക്കേണ്ടിവന്നു.
വൈദ്യുതിനിയമത്തിലെ സെക്‌ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കിലോ ടെൻഡറിലൂടെയോ അല്ലാത്ത ഒരു ഇടപാടിനും അനുമതി ലഭിക്കില്ല. ജിഎൻഎ എന്ന ഓവർ ദി കൗണ്ടർ (ഒടിസി) പ്ലാറ്റ്‌ഫോം വൈദ്യുതി ഉൽപ്പാദന കമ്പനിയോ വ്യാപാര ലൈസൻസുള്ള ട്രേഡറോ അല്ല. കെഎസ്ഇബി പോലുള്ള വിതരണ ഏജൻസികൾക്ക് വൈദ്യുതി നൽകാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര റെഗുലേറ്ററി കമീഷന്റെ അനുവാദമില്ല.
സെക്‌ഷൻ 108 ഉപയോഗിച്ച് സർക്കാർ നയപരമായി നിർദേശം നൽകുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. വലിയ നിയമവ്യവഹാരമാകും ഫലം. റെഗുലേറ്ററി കമീഷന്റെ അനുവാദമില്ലെങ്കിൽ 1566 കോടി രൂപയുടെ ഇടപാടിന്റെ സാന്പത്തിക ബാധ്യത കെഎസ്‌ഇബിയുടെയും അതുവഴി ഉപയോക്താക്കളുടെയും തലയിലാകും.








0 comments