print edition സംസ്ഥാന ബാസ്‌കറ്റ്ബോൾ; പത്തനംതിട്ട, തിരുവനന്തപുരം ജേതാക്കൾ

സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളായ തിരുവനന്തപുരം ടീം , പുരുഷ വിഭാഗം ജേതാക്കളായ പത്തനംതിട്ട ടീം ട്രോഫിയുമായി
തലശേരി: സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും തിരുവനന്തപുരവും ജേതാക്കളായി. അധിക സമയത്തേക്ക് നീണ്ട പുരുഷ ഫൈനലിൽ പത്തനംതിട്ട 85–66ന് കണ്ണൂരിനെ തോൽപ്പിച്ചു. വനിതകളിൽ ആലപ്പുഴയെ 80–66ന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്.
തലശേരി മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി വനിതാ കിരീടപ്പോരിൽ തിരുവനന്തപുരം കളം നിറഞ്ഞു. ക്യാപ്റ്റൻ ആർ ശ്രീകല ആർ 34 പോയിന്റുമായി നയിച്ചു. സൂസൻ ഫ്ലോറന്റീനയും (14 പോയിന്റ്) കവിത ജോസും (13), അനീഷ ക്ലീറ്റസും (9) പിന്തുണ നൽകി. മുൻ രാജ്യാന്തര താരങ്ങളായ പി എസ് ജീന, ഗ്രിമ മെർലിൻ, ഇ കെ അമൃത എന്നിവരുടെ അനുഭവസമ്പത്തുമായി ഇറങ്ങിയ ആലപ്പുഴയ്‌ക്കായി വി ജെ ജയലക്ഷ്‌മി 27 പോയിന്റ് നേടി. കണ്ണൂരിനെ തോൽപ്പിച്ച് (59–52) കോട്ടയം മൂന്നാംസ്ഥാനം നേടി.
പുരുഷൻമാരിൽ തിരുവനന്തപുരത്തെ (88–54) തോൽപ്പിച്ച് എറണാകുളം മൂന്നാമതായി.








0 comments