ad
Deshabhimani

നാടിനെ നടുക്കി വിളയോടി ഷൺമുഖം കോസ് വേയിലെ അപകടം

ചന്തമേറെ, ചതിച്ചുഴികൾ നിറയെ

Valayodi Shanmugam causeway accident

പുഴയിൽനിന്ന് അരുൺകുമാറിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ

avatar
എസ്‌ സുധീഷ്‌

Published on Aug 10, 2025, 12:21 AM | 1 min read

ചിറ്റൂർ

പാലക്കാടൻ ഗ്രാമഭംഗി ആസ്വദിക്കാനെത്തുന്നവർക്ക്‌ ചതിച്ചുഴിയൊരുക്കി ചിറ്റൂർ പുഴയിലെ ഒഴുക്കും ആഴവും. സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങുന്നത്‌ പതിവാണ്‌. പലപ്പോഴും നാട്ടുകാർ ഇടപെട്ടാണ് അവരെ പിന്തിരിപ്പിക്കുന്നത്. ചിലർ തട്ടിക്കയറാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. തമിഴ്‌നാട്ടിൽനിന്ന്‌ എത്തുന്നവരാണ്‌ കൂടുതലും. കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിലെ ഏഴംഗം സംഘത്തിൽ രണ്ടുപേർ കുളിക്കുന്നതിനിടെ പുഴയിൽ കുടുങ്ങിയിരുന്നു. അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഒരാഴ്ചക്കുശേഷം രണ്ട് വിദ്യാർഥികളുടെ ജീവൻ പുഴയിൽ പൊലിഞ്ഞു. പുഴയിൽ രണ്ടുപേർ കുടുങ്ങിയത്‌ പുറത്തുവന്നതോടെ ജനങ്ങൾ ഒഴുകിയെത്തി. ഇതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മന്ത്രി കെ കൃഷ്ണൻകുട്ടി, ചിറ്റൂർ– തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ എൽ കവിത, സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, വി മുരുകദാസ് എന്നിവരും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home