Deshabhimani

വടക്കഞ്ചേരി മേൽപ്പാലം കുത്തിപ്പൊളിച്ച് നിർമാണം

കുരുക്കോട്‌ കുരുക്ക്‌

Vadakkenchery flyover demolished for reconstruction

റോയൽ ജങ്ഷനിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Oct 25, 2026, 12:13 AM | 1 min read

വടക്കഞ്ചേരി

വടക്കഞ്ചേരി മേൽപ്പാലത്തിന്റെ തകർച്ച ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മേൽപ്പാലം കുത്തിപ്പൊളിച്ച് പണിയുന്നതിനായി ഗതാഗതം നിയന്ത്രിച്ചതിനാൽ വടക്കഞ്ചേരി റോയൽ ജങ്‌ഷൻ മുതലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ്‌ കടത്തിവിടുന്നത്. റോയൽ ജങ്‌ഷനിൽ നിന്നും കണ്ണമ്പ്ര ഭാഗത്തേക്കുള്ള വാഹനങ്ങളും കൂടിച്ചേരുന്നതോടെ വൻ കുരുക്കാണ് രൂപപ്പെടുന്നത്. ഇതിനിടെ പാലക്കാട് ഭാഗത്തേക്കുള്ള മേൽപ്പാലം പണിയുന്നതിനായി ജോയിന്റ്‌ ഒരു ഭാഗം പൂർണമായും പൊളിച്ച് നീക്കി. മറുദിശയിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഇത്‌ അപകട ഭീഷണി ഉയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home