ad
Deshabhimani

വി എസ്‌ ദിനം ജില്ലയിൽ 
സമുചിതമായി ആചരിക്കും

vs
വെബ് ഡെസ്ക്

Published on Jul 20, 2026, 12:39 AM | 1 min read

പാലക്കാട്‌

സിപിഐ എമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനം ചൊവ്വാഴ്‌ച ജില്ലയിൽ സമുചിതം ആചരിക്കും. സിപിഐ എം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. പാർടി ഓഫീസുകൾ അലങ്കരിച്ചും പ്രഭാത ഭേരി മുഴക്കിയും നാട്‌ സമരവീര്യത്തിന്റെ ഓർമ പുതുക്കും. കർഷകരും കർഷകത്തൊഴിലാളികളും ബഹുജനങ്ങളും അനുസ്‌മരണ പരിപാടികളിൽ പങ്കെടുക്കും. പാലക്കാടും കൊല്ലങ്കോടും സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്‌ ആലത്തൂരും സി കെ രാജേന്ദ്രൻ കുഴൽമന്ദത്തും എം ബി രാജേഷ്‌ പട്ടാമ്പിയിലും അഡ്വ. കെ ശാന്തകുമാരി വടക്കഞ്ചേരിയിലും ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ മുണ്ടൂരിലും പി മമ്മിക്കുട്ടി എംഎൽഎ ശ്രീകൃഷ്‌ണപുരത്തും എം ആർ മുരളി ചെർപ്പുളശേരിയിലും ടി കെ ന‍ൗഷാദ്‌ ചിറ്റൂരിലും വി ചെന്താമരാക്ഷൻ പുതുശേരിയിലും സുബൈദ ഇസ്‌ഹാക്ക്‌ തൃത്താലയിലും ടി എം ശശി എംഎൽഎ അട്ടപ്പാടിയിലും വി പൊന്നുക്കുട്ടൻ മണ്ണാർക്കാട്ടും കെ പ്രേംകുമാർ എംഎൽഎ ഒറ്റപ്പാലത്തും ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home