ad
Deshabhimani

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ കറണ്ട് പോയി; മുറിവ് വെച്ചുകെട്ടിയത് മൊബൈൽ വെളിച്ചത്തിൽ; ​ഗുരുതര വീഴ്ച

Palode CHC Medical Negligence

പാലോട് സിഎച്ച്‍സിയിൽ മൊബൈൽ ഫോണിലെ വെളിച്ചത്തിൽ രോ​ഗിയുടെ മുറിവ് വെച്ചുകെട്ടുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 06:21 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോ​ഗിയെ ചികിത്സിക്കുന്നതിൽ ​ഗുരുതരവീഴ്ച. രോ​ഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണ്. ആശുപത്രിയിൽ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


തിങ്കൾ രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‍സിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ കറണ്ടുണ്ടായിരുന്നില്ല. തുടർന്ന് രോ​ഗിയ്ക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈൽ ഫോൺ വെളിച്ചം അടിപ്പിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു.


ആശുപത്രിയിൽ ജനറേറ്റർ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുദിവസങ്ങളായി അത് പ്രവർത്തനരഹിതമാണെന്നാണ് വിവരം. എന്നാൽ പ്രശ്നം പരിഹരിക്കാൻ ആരും ഇടപെട്ടിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home