ad
Deshabhimani

ബിഹാറിലെ സർക്കാർ മോഡൽ സ്‌കൂളുകൾ കാവി നിറത്തിലാക്കാൻ നീക്കം; വിവാദം

Bihar.jpg

ബിജെപി സർക്കാരിന്റെ ആഹ്വാനത്തെത്തുടർന്ന് കവി പെയിന്റ് അടിച്ച സർക്കാർ സ്കൂൾ

വെബ് ഡെസ്ക്

Published on Jul 20, 2026, 06:59 PM | 1 min read

പാട്ന: ബിഹാറിൽ പുതുതായി ഉദ്ഘാടനം ചെയ്ത 500-ലധികം മോഡൽ സ്‌കൂളുകൾ കാവി നിറത്തിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം. സർക്കാർ നടപടിയെ 'കാവിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് എഐഎംഐഎം (AIMIM) രംഗത്തെത്തിയപ്പോൾ, വികസനത്തെയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന അവകാശവാദവുമായി ഭരണകൂടം എത്തി.


മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഞായറാഴ്ച 551 മോഡൽ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്തിരുന്നു. പിങ്ക്, ആകാശനീലം, മഞ്ഞ തുടങ്ങിയ പരമ്പരാഗത നിറങ്ങൾക്ക് പകരം സ്‌കൂളുകൾ കാവി നിറത്തിൽ പെയിന്റ് ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ നടപടി വർഗീയ ലക്ഷ്യത്തോടെയാണെന്ന് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാൻ ആരോപിച്ചു.


നികുതിദായകരുടെ പണം ഉപയോഗിച്ച് ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സാമൂഹിക കെട്ടുറപ്പിനെയും ജനാധിപത്യ മൂല്യങ്ങളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വികസന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നും, നിറം നോക്കിയല്ല വിദ്യാഭ്യാസം നടപ്പാക്കുന്നതെന്നുമാണ് ഭരണകൂടത്തിന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home