ad
Deshabhimani

തിരുവോണം ബമ്പർ ടിക്കറ്റ്‌ വിൽപന തുടങ്ങി

onam bumber
വെബ് ഡെസ്ക്

Published on Jul 20, 2026, 06:39 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി വിൽപനയ്ക്ക് ആവേശകരമായ തുടക്കം. ആദ്യ ദിനത്തിൽ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്‌ക്കുള്ളത്‌. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യുആർ ഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു .


500 രൂപയാണ് വില. സെപ്തംബർ 26നാണ് നറുക്കെടുപ്പ്. ഒന്നാംസമ്മാനം 30 കോടി രൂപ. ഒരു കോടി രൂപവീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനം. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും. മൂന്നാംസമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാംസമ്മാനം അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാംസമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും ലഭിക്കും. 5000 മുതൽ 500 രൂപവരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home