ഇന്നുമുതൽ പത്രിക നൽകാം
ഏഴിടത്ത് ഉപതെരഞ്ഞെടുപ്പ് 28ന്

പാലക്കാട്
ജില്ലയിൽ ത്രിതല പഞ്ചായത്തിലേക്ക് ഏഴിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്‌ച പുറത്തിറങ്ങും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡ്, ഒരു നഗരസഭാ വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശിയുടെ (എൽഡിഎഫ്) ഒഴിവിലേക്ക് ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷനിലും ചിറ്റൂർ നഗരസഭാ ചെയർപേഴ്‌സൺ സുമേഷ് അച്യുതന്റെ (യുഡിഎഫ്) ഒഴിവിലേക്ക് 24–ാം വാർഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും. അയിലൂർ പഞ്ചായത്ത് 16–ാം വാർഡംഗം എച്ച് അബ്ദുൾ ജലീൽ (യുഡിഎഫ്), പട്ടഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡംഗം സുഷമ മോഹൻദാസ് (എൽഡിഎഫ്), മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക ഡിവിഷനിലെ എൽ ഇന്ദിര (എൽഡിഎഫ്) എന്നിവർ മരണപ്പെട്ട ഒഴിവിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13–ാം വാർഡംഗം സി സുജിത് (എൽഡിഎഫ്), ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷൻ അംഗം കെ എം ഷമീറ (യുഡിഎഫ്) എന്നിവർ രാജിവച്ച ഒഴിവിലും ഉപതെരഞ്ഞെടുപ്പുണ്ടാകും. 28ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വ്യാഴംമുതൽ 10 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 11ന് സൂക്ഷ്‌മ പരിശോധന. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 14. 29നാണ് വോട്ടെണ്ണൽ.










0 comments